പഞ്ചാബ്: പാക്കിസ്ഥാന് വനിതാ എംഎല്‍എ സാനിയ ആഷിഖിന്റേത് എന്ന തരത്തില്‍ ഒരു അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാക്കിസ്ഥാന്റെ ഭാഗമായുളള പഞ്ചാബിലെ ടക്സില നിയോജകമണ്ഡലത്തിലെ പാക്കിസ്ഥാന് മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടിയില്‍ നിന്നുളള നിയമസഭാംഗമാണ് സാനിയ. സംഭവവുമായി ബന്ധപ്പെട്ട് സാനിയ പോലീസില്‍ പരാതി നല്കി. കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് വീഡിയോയെക്കുറിച്ച് താൻ അറിയുന്നതെന്നും അപ്പോള്‍ തന്നെ സര്‍ക്കാരിനെയും കേന്ദ്ര അന്വോഷണ ഏജന്‍സിയെയും വിവരമറിയിച്ചുവെന്നും സാനിയ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന തരത്തില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയിലുളള സ്ത്രീ താനല്ലെന്നും സാനിയ വ്യക്തമാക്കി.
യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നു: ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതി മുസഫറലി പിടിയിൽ
തനിക്കെതിരെ കടുത്ത സൈബര്‍ ആക്രമാണം നടക്കുന്നതായി ആരോപിച്ച് സാനിയ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തു വന്നു. അതേസമയം, പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസം ലഹോറില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റ് ചെയ്തത് ആരെയാണെന്നോ, വീഡിയോയിലുളള സ്ത്രീ സാനിയ തന്നെയാണോ അതോ മറ്റാരെങ്കിലുമാണെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments