MalappuramLatest NewsKeralaNattuvarthaNewsCrime

പശുക്കളെ സ്ഥിരമായി പീഡനത്തിനിരയാക്കി: മലപ്പുറത്ത് ഒരാൾ പോലീസ് പിടിയിൽ

മലപ്പുറം: സ്ഥിരമായി പശുക്കളെ പീഡിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി മലപ്പുറത്ത് അറസ്റ്റിൽ. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ ഫാമിൽ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതറിയാതെ യുവാവ് വീണ്ടും പശുവിനെ പീഡിപ്പിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മെനി റോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്.

പശുവിനെ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയ്ക്കൽ പൊലീസ് ആണ് തെളിവ് സഹിതം അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം. നിരവധി പശുക്കളാണ് ഇവിടെ ഉള്ളത്. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫാം ഉടമ നീരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പശുക്കളെ പീഡനത്തിനിരയാക്കുന്നത് കണ്ടതോടെ ഇയാൾ സ്റ്റേഷനിൽ പരാതി നൽകി. ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിർമാണ തൊഴിലാളിയാണ് യുവാവ്. എസ് ഐ മാരായ മൊയ്തീൻ കുട്ടി, സുബ്രഹ്മണ്യൻ, സി പി ഒ സൂരജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button