തിരുവനന്തപുരം: സിനിമകളെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകി മോഹൻലാൽ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി ഡോ ഫസൽ ഗഫൂർ. മരക്കാര്‍ സിനിമ ഒടിടിയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു ഡോ ഫസൽ ഗഫൂറിന്റെ വിമർശനം.
Also Read:ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
‘സിനിമകള്‍ ഒടിടിക്ക് നല്‍കുമ്പോള്‍ അതില്‍ ലാഭമുണ്ടാവുന്നത് കുത്തക കമ്പനികള്‍ക്കാണ്. അതില്‍ നിന്ന് ഒരു തരി ലാഭം പോലും സംസ്ഥാനത്തിന് ലഭിക്കില്ല. ഇത് മൂലം സിനിമ മേഖലയുടെയും തിയേറ്ററുകളുടെയും തകര്‍ച്ചയാണ് ഉണ്ടാവുക. മുഖ്യമന്ത്രി മരക്കാര്‍ റിലീസിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ കാരണമിതാണ്’, ഡോ.ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
ഫസൽ ഗഫൂറിന്റെ വാക്കുകൾ:
‘കഴിഞ്ഞ രണ്ടാഴ്ച്ചയായി മരക്കാര്‍ ഒടിടിക്ക് കൊടുക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഒടിടിയ്ക്ക് സിനിമ കൊടുക്കും സിനിമ മേഖല തകര്‍ന്ന് പോകും എന്നൊക്കെയുള്ള ആശങ്ക നിനില്‍ക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്. ഒടിടി എന്നത് കുത്തകകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് ഒരു ഉപകാരവുമില്ല. സിനിമ മേഖലയും തിയേറ്ററുകളും നശിച്ചാല്‍ മാത്രമെ കുത്തക കമ്പനികള്‍ റേറ്റ് കുറക്കുകയുള്ളു. മോഹന്‍ലാല്‍ ഒരു മണ്ടനാണെന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്. കാരണം മോഹന്‍ലാല്‍ ഒരു സിനിമയല്ല നാല് സിനിമയാണ് ഒടിടിക്ക് കൊടുക്കുന്നത്.’
Post Your Comments