കൊച്ചി: ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങള്‍ ബാലാജി സന്ദര്‍ശിച്ചിട്ടുണ്ട്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര.
Read Also : സഹോദരി ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തു: സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി
കഴിഞ്ഞ മാസം റഷ്യയിലേക്കായിരുന്നു ഭാര്യ മോഹനക്കൊപ്പം അദ്ദേഹം അവസാനമായി യാത്ര നടത്തിയത്. എറണാകുളം ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഇവര്‍ യാത്ര നടത്തിയിരുന്നത്.
Post Your Comments