ThiruvananthapuramLatest NewsKerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദിച്ച് സെക്യൂരിറ്റി: വിഡിയോ പുറത്ത്

ഈ യുവാവിനെ ഇവർ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. വാര്‍ഡില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇവിടെ മര്‍ദനം പതിവാണെന്ന് നിരവധി പരാതികളുണ്ട്. തിരുവല്ലം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നത്.

ഈ യുവാവിനെ ഇവർ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് പാസ് ഉണ്ടായിരുന്നതെന്നും അരുൺ ദേവ് എന്ന യുവാവിന് പാസില്ല എന്ന ന്യായമാണ് സെക്യൂരിറ്റി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button