Latest NewsIndia

കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ അഗ്‌നിബാധ; ആളുകള്‍ സുരക്ഷിതര്‍

തീ നിയന്തണവിധേയമാണെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഏറ്റവും പഴയ ആശുപത്രയായ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്‌നിബാധ. തീ നിയന്തണവിധേയമാണെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു.

10 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തുകയും സന്നദ്ധപ്രവര്‍ത്തങ്ങള്‍ നടത്തി സ്ഥിതി പഴയപടിയിലേക്ക് ആക്കി. ആളുകള്‍ എല്ലാം സുരക്ഷിതരാണെന്ന് ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞാതായി റിപ്പോര്‍ട്ടുകള്‍.

250 തോളം ആളുകളെ സുരക്ഷിതരായി ആശുപത്രിയില്‍ നിന്ന് പുറത്ത് എത്തിച്ചു. രാവിലെ 7.30 യോടുകൂടി ആശുപത്രി ഫാര്‍മസിയില്‍ ഉണ്ടായ തീപിടുത്തമാണ് തീ ഉയരുന്നതിന് കാരണമായത്.

 

തീ ഉയര്‍ന്നതോട് കൂടി രോഗികളും മറ്റുളളവരും ജനാലകള്‍ വഴിയും മറ്റും ചാടി രക്ഷപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button