KozhikodeKeralaNattuvarthaLatest NewsNews

ക്വട്ടേഷൻ തലവന്റെ അറസ്റ്റിനെ തുടർന്ന് സംഘർഷം: ആറ് പോലീസുകാർക്ക് പരിക്ക്

കോഴിക്കോട്: കട്ടാങ്ങല്‍ ഏരിമലയില്‍ ക്വട്ടേഷൻ തലവന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പോലീസുകാർക്ക് പരിക്ക്. കുപ്രസിദ്ധ ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) വിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഘർഷം അരങ്ങേറിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മുൻപ് രണ്ട് തവണ പോലീസിന്റെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.കട്ടാങ്ങല്‍ ഏരിമലയില്‍ ഒരു കല്യാണ വീട്ടിൽ ടിങ്കു വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടാനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. കല്യാണ വീടിന് സമീപത്ത് വച്ച് പിടികൂടാൻ ശ്രമിക്കവേ ഇയാൾ പോലീസിനെ വെട്ടിച്ച് അടുത്തുള്ള വയലിലേക്ക് ചാടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, പിന്നാലെയെത്തിയ പോലീസ് അതിസാഹസികമായി ടിങ്കുവിനെ പിടികൂടുകയായിരുന്നു. പ്രതിയെ ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങുന്നതിനിടെ ഇയാളുടെ സഹോദരനും സുഹൃത്തുക്കളുമെത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.

ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതിയുമായി ക്യാൻസർ രോ​ഗിയായ യുവതി

കൂടുതൽ പൊലീസ് എത്തിയാണ് ടിങ്കുവിനെ വാഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ, ലോക്കപ്പിന്റെ ഗ്രിൽ തല കൊണ്ട് ഇടിച്ചു തകർക്കാൻ ശ്രമിച്ചതോടെ പുറത്തിറക്കിയ ഇയാൾ സ്റ്റേഷന് പുറത്തേക്ക് ഓടി. റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാറിന്റെ മുകളിൽ കയറി നിന്ന പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് കീഴടക്കുകയായിരുന്നു.

ജനുവരിയിൽ ചേവായൂരിലെ പ്രസന്റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വെച്ച് യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഒൻപതര പവൻ സ്വർണ്ണാഭരണം കവർച്ച നടത്തിയ കേസിലും ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് യുവതികളുടെ 13 പവൻ സ്വർണ്ണാഭരണങ്ങൾ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഊരി വാങ്ങുകയും അലമാരയിൽ സൂക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്റെ ആധാരവും മറ്റും കവർന്ന കേസിലെയും പോലീസ് അന്വേഷണത്തിലാണ് ടിങ്കു പിടിയിലായത്. നിരവധി കഞ്ചാവു കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button