ഫറോക്ക്: ബ്ലൂവെയില്‍ ഗെയിം സഹോദരി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. ഫറോക്ക് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത്.
Read Also : ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു: സംസ്ഥാനത്ത് ഭീഷണിയില്ല, രണ്ട് ദിവസം കൂടി മഴ
വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ സഹോദരി കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ നിന്നും ബ്ലൂവെയില്‍ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു.
ഗെയിം ഡിലീറ്റാക്കിയതോടെ വിദ്യാര്‍ത്ഥി സ്വന്തം ശരീരത്തില്‍ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവുകളേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു.
Post Your Comments