ദുബായ്: ദുബായില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കൊലയാളി ഗെയിം ബ്ലൂവെയില്‍ ആണെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ 15കാരനും 16കാരിയുമാണ് ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ആത്മഹത്യ ചെയ്യുന്ന കാര്യം പരസ്പരം സംസാരിച്ചിരുന്നതായും വിവരമുണ്ട്. എന്നാല്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചല്ല ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും വീടുകളിലെ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. ഇരുവരും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.
also read: വീണ്ടും ബ്ലൂവെയില്‍ ഭീഷണി, ദുബായില്‍ കൗമാരക്കാരുടെ ആത്മഹത്യക്ക് പിന്നില്‍ കൊലയാളി ഗെയിമോ
പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. റെസിഡന്‍ഷ്യല്‍ ബിള്‍ഡിംഗിന്റെ വശത്തു നിന്നുമാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അന്വേഷണത്തില്‍ കുട്ടി ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് വ്യക്തമായത്.
Post Your Comments