ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബ്ലു വെയില്‍ ഗെയിം നിരോധിക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കേസില്‍ സഹായിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗയിം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നീക്കം.
തമിഴ്‌നാട്ടിലെ മധുര സ്വദേശി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയാണ് സുപ്രീംകോടതി അതീവഗൗരവത്തോടെ പരിഗണിച്ചത്. ഇത് വരെ 200 ഓളം പേരുടെ ജീവനെടുത്ത ബ്ലുവെയില്‍ ഗയിം രാജ്യത്താകമാനം നിരോധിക്കുകയും, അതിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.
ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ച്ചകം മറുപടി നല്‍കണം.
Post Your Comments