ഗൂഡല്ലൂര്‍: യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ ശേഷാദ്രി (22) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
Also Read : വീണ്ടും ബ്ലൂവെയില്‍ ഭീഷണി, ദുബായില്‍ കൗമാരക്കാരുടെ ആത്മഹത്യക്ക് പിന്നില്‍ കൊലയാളി ഗെയിമോ
ഇയാളുടെ മുറിയില്‍ നിന്ന് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും സിഡികളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ ബ്ലൂവെയില്‍ ചലഞ്ചാണെന്നാണ് പോലീസ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments