ചെന്നൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബ്ലൂ വെയ്ല്‍ ഗെയിമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തേടണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിക്കും തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജിമാരായ കെ.കെ.ശശീന്ദ്രന്‍, ജി.ആര്‍.സ്വാമിനാഥന്‍ എന്നിവർ നോട്ടീസ് അയച്ചു.
ഇത്തരം ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മദ്രാസ് ഐഐടി ഡയറക്ടറുടെ നിര്‍ദേശം തേടാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഇത്തരം ഗെയിമുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് ഡിജിപിയോടും ആഭ്യന്തര സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.
Post Your Comments