കേപ് ടൗൺ: സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്. ഈ പ്രഖ്യാപനത്തോടെ ഐപിഎല്‍ ആരാധകര്‍ക്കടക്കം വന്‍ നിരാശയാണ് എബിഡി സമ്മാനിച്ചിരിക്കുന്നത്.
‘വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാല്‍ എല്ലാത്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് മത്സരം കളിച്ചിരുന്നത്. ഇപ്പോള്‍ പ്രായം 37 ആയിരിക്കുന്നു. ഈ ജ്വാല ഇനിയും ഏറെ നാള്‍ തിളക്കത്തോടെ ജ്വലിക്കില്ല.’ വിരമിക്കലറിയിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എബിഡി ട്വിറ്ററില്‍ കുറിച്ചു.
Read Also:- നോക്കിയ സി30 വിപണിയിൽ അവതരിപ്പിച്ചു
17 വര്‍ഷത്തോളം നീളുന്ന വര്‍ണാഭമായ കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്‌സ് തിരശീലയിടുന്നത്. 2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുര്‍ണ്ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്നു. ഐപിഎല്‍, ബിബിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്.
It has been an incredible journey, but I have decided to retire from all cricket.
Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli
— AB de Villiers (@ABdeVilliers17) November 19, 2021
Post Your Comments