ദില്ലി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്‌എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി. ഉത്സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി30, സി പരമ്പരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണാണ്. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്ക്രീനുമാണ് ഇവയുടെ പ്രത്യേകത.
നോക്കിയ സി30ന് വലിയ 6.82 എച്ച്‌ഡി+ ഡിസ്പ്ലേയാണുള്ളത് ഇതുവഴി കൂടുതല്‍ കാണാം, പങ്കുവയ്ക്കാം, ആഘോഷിക്കാം. 6000 എംഎഎച്ച് ബാറ്ററി ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസത്തെ ആയുസ് ലഭിക്കും. ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട പരിപാടികള്‍ കാണാം, സംഗീതം ആസ്വദിക്കാം, കൂട്ടുകാരും വീട്ടുകാരുമായി ചാറ്റ് ചെയ്യാം. രണ്ടു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്നു. നോക്കിയ സി30ക്ക് പോളികാര്‍ബണേറ്റ് കവറിങ്ങ് ഫോണിന് ഏറെ കാലത്തെ ഈട് നല്‍കുന്നു.
Read Also:- മഞ്ഞൾ പാലിന്റെ ഔഷധ ഗുണങ്ങൾ..!!
13എംപി കാമറ സി-സീരിസിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്നു. സെന്‍സര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് ആവശ്യമായ മിഴിവേകുന്നു. ഫിംഗര്‍ പ്രിന്‍റ്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. നോക്കിയ സി30 പച്ചയും വെള്ളയും നിറത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. 3/32ജിബി, 4/64 ജിബി എന്നിങ്ങനെ വകഭേദങ്ങളില്‍. വില യഥാക്രമം 10,999 രൂപ, 11,999 രൂപ എന്നിങ്ങനെയാണ്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭിക്കും.
Post Your Comments