Latest NewsNewsInternational

238 കോടി രൂപയുടെ വീട് വില്‍പ്പനയ്ക്ക് , എന്നാല്‍ ഈ ആഡംബര വീടിന്റെ ഉടമ മനുഷ്യനല്ല

ഇറ്റലി : കോടികളുടെ വീട് വില്‍പ്പന ഒരു പുതുമയല്ല. എന്നാല്‍ ഇറ്റലിയിലെ മിയാമിയില്‍ ഒരു ആഡംബര വീട് വില്‍പ്പന സംബന്ധിച്ച പരസ്യമാണ് വൈറലായിരിക്കുന്നത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒമ്പത് കിടപ്പു മുറികളും നീന്തല്‍ കുളങ്ങളും തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ എല്ലാമുള്ള ആഡംബര വീടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഈ ആഡംബര വീടിന്റെ ഉടമസ്ഥന്‍ ഒരു മനുഷ്യനല്ല, ഒരു നായയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്തെ ഏറ്റവും വലിയ പണക്കാരനായ വളര്‍ത്തുനായ ഗുന്തര്‍ ആറാമന്‍ ആണ് ഈ വീടിന്റെ ഉടമ. ഏകദേശം 238 കോടി രൂപയ്ക്കാണ് ഗുന്തര്‍ തന്റെ വീട് വില്‍പ്പനയ്ക്ക് വെച്ചത്. ചില്ലറക്കാരനല്ല ഗുന്തര്‍ ആറാമന്‍. ഈ വളര്‍ത്തുനായക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ കൂട്ടത്തിലുള്ളതാണ് ആഡംബര വീട്.

1992 ല്‍ ജര്‍മന്‍കാരനായ കര്‍ലോട്ട ലീബന്‍ സ്റ്റൈന്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചുപോന്നിരുന്നു. കുട്ടികളില്ലാത്ത അദ്ദേഹം തന്റെ വളര്‍ത്തുനായയായിരുന്ന ഗുന്തര്‍ മൂന്നാമന് തന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സമ്പത്ത് നല്‍കി. ഇങ്ങനെ അവസാനം ഈ സ്വത്തുക്കള്‍ ഗുന്തര്‍ ആറാമന് തന്റെ വംശ പരമ്പരയില്‍ നിന്ന് ലഭിച്ചു. കോടിക്കണക്കിന് സ്വത്തുക്കള്‍ ഉള്ള ഗുന്തര്‍ ട്രസ്റ്റ് ഇവ പലയിടങ്ങളിലായി നിക്ഷേപിച്ചു.

പിന്നീട് 2000ല്‍ പോപ്പ് സംഗീത ഇതിഹാസം മഡോണയില്‍ നിന്ന് മിയാമി വീടും സ്വന്തമാക്കി. ഏറെ കാലമായി ഗുന്തര്‍ ആറാമന്‍ എന്ന വളര്‍ത്തുനായ ഈ വീട്ടിലാണ് താമസം. എന്നാല്‍ വീട് വില്‍ക്കുന്നതിന്റെ കാരണം ഗുന്തര്‍ ട്രസ്റ്റ് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button