Latest NewsNewsInternational

നേഴ്‌സിങ് ജോലി ഉപേക്ഷിച്ച്‌ ലൈംഗിക തൊഴിലാളിയായി യുവതി: കാരണം അമ്പരപ്പിക്കുന്നത്

ഒരു എസ്കോര്‍ട്ട് കമ്പനിയുടെ ഭാഗമായാണ് കാരിന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്

എട്ടു വര്‍ഷത്തെ നേഴ്‌സിങ് ജോലി ഉപേക്ഷിച്ചു ഒരു മുഴുവന്‍ സമയ ലൈംഗിക തൊഴിലാളിയായിരിക്കുകയാണ് കാരിന്‍ എന്ന യുവതി. ആംസ്‌റ്റര്‍ഡാം നഗരത്തില്‍ ജില്ലാ നേഴ്സ് ആയിരുന്നു കാരിന്‍. യുവതിയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

അംഗപരിമിതര്‍ക്ക് ലൈംഗികമായി സഹായം ചെയ്യാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുമാണ് കാരിന്‍ ഈ മേഖല തിരഞ്ഞെടുത്തത്. ആംസ്റ്റര്‍ഡാമില്‍ ഒരു ലൈംഗിക തൊഴിലാളിയായി പ്രവർത്തിക്കുകയാണ് അവർ. ഇതിനെക്കുറിച്ച് കാരിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഒരു നേഴ്സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ വീടുകളില്‍ ചെന്നും നഴ്സിംഗ് ഹോമുകളിലും ചെന്നും ഒരുപാട് രോഗികളെ താന്‍ പരിചരിച്ചിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് പോലും ലൈംഗികമായ കാമനകള്‍ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും, നഴ്സ് എന്ന ജോലിയിരിക്കുമ്ബോള്‍ അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച്‌ മുഴുവന്‍ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാന്‍ പ്രേരിപ്പിച്ചത്’.

READ ALSO: മുന്നറിയിപ്പില്ലാതെയല്ല പറഞ്ഞിട്ട് തന്നെയാണ് തമിഴ്നാട് ആളിയാർ ഡാം തുറന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

ഒരു എസ്കോര്‍ട്ട് കമ്പനിയുടെ ഭാഗമായാണ് കാരിന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തില്‍ ഏറ്റവും ആദ്യമായി സെക്സ് വര്‍ക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button