ദുബായ്: രാത്രിയിൽ സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാൻ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാലപ്പിന്റെ 2021 ലെ ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ട് അനുസരിച്ച് രാത്രിയിൽ സുരക്ഷിതമായി സ്ത്രീകൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യുഎഇ ഇടംനേടിയിരിക്കുന്നത്.
രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് രാജ്യത്തെ 95 ശതമാനം നിവാസികളും അഭിപ്രായപ്പെട്ടുവെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. രാത്രിയിൽ താമസക്കാർക്ക് സുരക്ഷിതമായി ഒറ്റയ്ക്ക് നടക്കാം. സുരക്ഷ ഒരു അനുഗ്രഹമാണെന്നും സുരക്ഷിതത്വം എന്നാൽ ശാന്തതയും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതവുമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക്, പകലോ രാത്രി വൈകിയോ ഭയമില്ലാതെ നടക്കാൻ കഴിയുമെന്ന് നിങ്ങളോട് പറഞ്ഞാൽ, അവൾ യുഎഇയിലാണെന്ന് നിങ്ങൾ അറിയണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന് സുരക്ഷയും സമാധനവും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments