MalappuramLatest NewsKeralaNattuvarthaNews

ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി മോഷണം : 15 പവനും 10,000 രൂപയും കവർന്നു

ക​ല്ലും​പു​റ​ത്ത് അ​ടി​മ​ന​യി​ല്ല​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ലാ​ണ് മോഷണം നടന്നത്

പെ​രു​മ്പി​ലാ​വ്: ക​ല്ലും​പു​റ​ത്ത് അ​ട​ഞ്ഞു​ കി​ട​ന്ന വീ​ട്ടി​ൽ​ കയറി മോഷണം. 15 പ​വ​നും 10,000 രൂ​പ​യു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ക​ല്ലും​പു​റ​ത്ത് അ​ടി​മ​ന​യി​ല്ല​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ലാ​ണ് മോഷണം നടന്നത്.

ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് സംഭവം. മ​ന​ക്കു​ള്ളി​ലെ മു​റി​യി​ൽ അ​ല​മാ​ര​ക്കു​ള്ളി​ലെ അ​റ​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

സ​മീ​പ​ത്തു​ ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്ന​ അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തിയ​ത്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി സ​മീ​പ​ത്തെ കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ പോ​കു​ന്ന സ​മ​യ​ത്ത് മു​ന്നി​ലു​ള്ള വാ​തി​ൽ തു​റ​ന്നി​ട്ടിരിക്കുകയായിരുന്നു. ആ ​സമയത്താകും മോ​ഷ്​​ടാ​വ് വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്ന് ക​രു​തു​ന്നു.

Read Also : ട്യൂ​ഷ​ൻ ക്ലാ​സി​ൽ പോയ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര തു​റ​ന്ന് വ​സ്ത്ര​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്​​ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

വീട്ടുടമസ്ഥന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് കു​ന്നം​കു​ളം പൊ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എന്നിവർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അതേസമയം ക​ല്ലും​പു​റ​ത്ത് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​ മോ​ഷ​ണം ന​ട​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button