താമരശ്ശേരി: കാക്കവയലില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കാക്കവയല്‍ ശ്രീ ശാസ്ത ഭഗവതി ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച അതിരാവിലെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാനെത്തിയവരാണ് മുൻവാതിലില്‍ തീ പുകയുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ക്ഷേത്ര കമ്മിറ്റിയുമായി ബന്ധമുള്ള സമീപവാസി ക്ഷേത്രഭൂമിയില്‍ കഴിഞ്ഞദിവസം മതില് കെട്ടിയിരുന്നു. ഇത് ഒരുവിഭാഗം ചേർന്ന് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീ കോവില്‍ വാതിലിനെ നേരെ ആക്രമണമുണ്ടായത്.
Read Also : ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചു നൽകാതെ കൈമാറ്റം ചെയ്ത് കടത്തി : ഒരാൾ പിടിയിൽ
നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമാണ് തീവെപ്പ് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ നടത്തിപ്പ് കമ്മിറ്റിക്കാണെന്നും ഇത് കുടുംബസ്വത്താക്കാന്‍ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടുെമന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ പറഞ്ഞു.
Post Your Comments