Latest NewsJobs & VacanciesEducationCareerEducation & Career

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

സ്ഥിരനിയമനത്തിനുള്ള തസ്തികയിലേക്ക് നവംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. 11 തസ്തികകളിലായി 12 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജര്‍ ഐ.ടി.) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഒ.ബി.സി. കാറ്റഗറിയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ബി.ഇ./ബി.ടെക്. എം.സി.എ. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കോര്‍ ബാങ്കിംഗ് സൊലൂഷനില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 38 വയസാണ് പ്രായ പരിധി. സ്ഥിരനിയമനത്തിനുള്ള തസ്തികയിലേക്ക് നവംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം.

Read Also : ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്‌പോട്ട് ബുക്കിംഗ്: മുന്‍കൂര്‍ അനുമതിയില്ലാതെ ദര്‍ശനത്തിനെത്താം

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എം.ബി.എ. യോഗ്യതയുള്ളവര്‍ക്കാണ് മുന്‍ഗണന. പ്രായപരിധി: 30 വയസ്. ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദവും ജൂനിയര്‍ അസോസിയേറ്റ് ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്‌സ് പരീക്ഷയും പാസായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 40 വയസ്.

ജാവ ജെ.ഇ.ഇ. ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.ഇ./ ബി.ടെക്./ എം.സി.എ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. കോര്‍ബാങ്കിംഗ് സൊലൂഷനില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 35 വയസ്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.kfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി The Executive Director, Head Office, Kerala Financial Corporation, Vellayambalam, Thiruvananthapuram695033,Kerala എന്ന വിലാസത്തിലേക്ക് അയയ്ക്കുക. കരാര്‍ നിയമനത്തിനായുള്ള തസ്തികയിലേക്ക് നവംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button