തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ശയനപ്രദക്ഷിണം നടത്താനല്ല ഭക്തരായ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് അറിയേണ്ടതെന്ന് ആർ ജെ സലിം. അത് അദ്ദേഹത്തോളം അറിയുന്ന മറ്റൊരാളില്ലെന്നും ഏത് വകുപ്പ് മന്ത്രിയായാലും മനുഷ്യരുടെ പ്രശ്ങ്ങളോട് അനുഭാവപൂർവ്വം ഇടപെടാനും, അതിനെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനും അതിനെ പരിഹരിക്കാനുമുള്ള ജ്ഞാനാനുഭവമാണ് വേണ്ടതെന്നും ആർ ജെ സലിം ഫേസ്ബുക്കിൽ കുറിച്ചു.
‘അല്ലെങ്കിൽ വൈദ്യുത മന്ത്രിയായി കെഎസ്ഇബി ചീഫ് എഞ്ചിനിയറെയും ആരോഗ്യ മന്ത്രിയായി കാർഡിയാക് സർജനേയും വ്യവസായ മന്ത്രിയായി ചിറ്റിലപ്പള്ളിയെയും നിയമിച്ചാൽ മതിയല്ലോ. ജനങ്ങളുടെ ജീവിതവും ദുരിതവും മനസ്സുമാണ് അറിയേണ്ടത്. ആകെ അതറിഞ്ഞാൽ മതി. അത് ഭരണത്തിൽ, പോളിസികളിൽ പ്രതിഫലിക്കുക എന്നതാണ് ഉത്തരവാദിത്തം’, ആർ ജെ സലിം പറയുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
ദേവസ്വം മന്ത്രിക്ക് ശയനപ്രദക്ഷിണം നടത്താനല്ല, ഭക്തരായ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് അറിയേണ്ടത്. അത് അദ്ദേഹത്തോളം അറിയുന്ന മറ്റൊരാളില്ല.
ഏത് വകുപ്പ് മന്ത്രിയായാലും മനുഷ്യരുടെ പ്രശ്ങ്ങളോട് അനുഭാവപൂർവ്വം ഇടപെടാനും, അതിനെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനും അതിനെ പരിഹരിക്കാനുമുള്ള ജനാനുഭവമാണ് വേണ്ടത്. അതുകൊണ്ടാണ് അവർ ജനപ്രതിനിധികൾ ആവുന്നത്.
അല്ലെങ്കിൽ വൈദ്യുത മന്ത്രിയായി KSEB ചീഫ് എഞ്ചിനിയറെയും ആരോഗ്യ മന്ത്രിയായി കാർഡിയാക് സർജനേയും വ്യവസായ മന്ത്രിയായി ചിറ്റിലപ്പള്ളിയെയും നിയമിച്ചാൽ മതിയല്ലോ.
ജനങ്ങളുടെ ജീവിതവും ദുരിതവും മനസ്സുമാണ് അറിയേണ്ടത്. ആകെ അതറിഞ്ഞാൽ മതി. അത് ഭരണത്തിൽ, പോളിസികളിൽ പ്രതിഫലിക്കുക എന്നതാണ് ഉത്തരവാദിത്തം.
പക്ഷെ പറയുമ്പോ എല്ലാം പറയണമല്ലോ, അദാനി അംബാനിമാർക്ക് സ്വന്തമായി പ്രധാനമന്ത്രിയുള്ള, രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലിനെത്തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയായി നിയമിച്ച
അഞ്ചും പത്തും കൂടി കൂട്ടി നോക്കാൻ കൂടെ നിൽക്കുന്ന എല്ലാവരുടെയും കൈയിലെയും കാലിലെയും വിരലുകൾ വേണ്ടിവരുന്ന കേന്ദ്ര ധനകാര്യ മന്ത്രിയെയും കണ്ടു ശീലിച്ച പണിക്കാരന്മാരെപ്പോലെയുള്ളവർക്ക് ഇതൊക്കെ കാണുമ്പോ ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം.
കടിച്ചമർത്തിക്കോളൂ. വേറെ വഴിയില്ല.
Post Your Comments