
വടക്കഞ്ചേരി : കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ. ബാലനെതിരെ കടുത്ത വിമര്‍ശനം. വടക്കഞ്ചേരി സി.പി.എം ഏരിയാ സമ്മേളനത്തിലാണ് ബാലനെതിരെ വിമര്‍ശനമുണ്ടായത്.
ബാലന്‍ മന്ത്രിയായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലുള്‍പ്പെട്ട കണ്ണമ്പ്രയില്‍ നടന്ന സ്ഥലമേറ്റെടുപ്പില്‍ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.കണ്ണമ്പ്ര അരിമില്‍ സ്ഥലമേറ്റെടുപ്പ് വിഷയവും മറ്റും നേതൃത്വം നേരത്തെ അറിഞ്ഞിട്ടും കണ്ണടച്ചു. പരാതിയായപ്പോള്‍ മാത്രമാണ് അന്വേഷിച്ചതെന്നും നടപടിയെടുത്തതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നടപടി നേരിട്ടവര്‍ ഇപ്പോഴും പാര്‍ട്ടി തണലില്‍ വിലസുകയാണെന്നും ഇവർ പറഞ്ഞു.
Read Also : ഉപയോഗശൂന്യമായത് 2885 കെ.എസ്.ആർ.ടി.സി. ബസുകൾ: നശിക്കുന്നത് 700 കോടിയുടെ പൊതുമുതൽ
സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണമ്പ്രയില്‍ നിര്‍മിക്കുന്ന ആധുനിക അരിമില്ലിനുവേണ്ടി വിപണിവിലയേക്കാള്‍ കൂടിയ തുക നല്‍കി സ്ഥലം വാങ്ങിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ണമ്പ്ര ബാങ്ക് സെക്രട്ടറി ആര്‍. സുരേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സി.കെ. ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയംഗമായി തരംതാഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ, താന്‍ കൈകാര്യംചെയ്തിരുന്ന വകുപ്പിൽ ഉൾപ്പെട്ടതായിരുന്നില്ല കണ്ണമ്പ്ര ഭൂമിയേറ്റെടുക്കലെന്ന് എ.കെ. ബാലന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.
Post Your Comments