KeralaLatest NewsIndia

ഉപയോഗശൂന്യമായത് 2885 കെ.എസ്.ആർ.ടി.സി. ബസുകൾ: നശിക്കുന്നത് 700 കോടിയുടെ പൊതുമുതൽ

അനുവദിച്ച ബസ് കെട്ടിവലിച്ചാണ് യൂണിറ്റ് ഓഫീസിൽ എത്തിച്ചതെന്ന് ഇതേ യോഗത്തിൽ പൂവാർ യൂണിറ്റ് ഓഫീസറും പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ഓടാത്ത കെഎസ്ആർടിസി ബസുകൾ ആക്രിയാകുന്നുവെന്നു റിപ്പോർട്ട്. നശിച്ചത് 2885 ബസുകളാണ്‌. 700 കോടിയോളം രൂപയുടെ പൊതുമുതലാണ് ഇത്തരത്തിൽ നശിച്ചു പോകുന്നത്. ഇതിൽ ഏഴുവർഷം മാത്രം പഴക്കമുള്ള ബസുകൾ പോലുമുണ്ട്. ‘അനുവദിച്ച അഞ്ചു ബസുകളിൽ മൂന്നെണ്ണത്തിന് ഡമ്മി ടയറുകളായിരുന്നു. ഹോൺ, റിയർവ്യൂ മിറർ എന്നിവയില്ല.’

‘ചില ബസുകളിൽനിന്ന് സീറ്റുകൾ ഇളക്കിമാറ്റിയിരുന്നു. ബോഡിയിൽ പായൽ പിടിച്ച് അകവും പുറവും വൃത്തിഹീനമായ അവസ്ഥയിലാണ്’-സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെ.എസ്.ആർ.ടി.സി. യൂണിറ്റ് ഓഫീസർമാരെ പങ്കെടുപ്പിച്ചു നടന്ന ഉന്നതതല യോഗത്തിൽ നെയ്യാറ്റിൻകര യൂണിറ്റ് ഓഫീസർ പറഞ്ഞതാണിത്.

അനുവദിച്ച ബസ് കെട്ടിവലിച്ചാണ് യൂണിറ്റ് ഓഫീസിൽ എത്തിച്ചതെന്ന് ഇതേ യോഗത്തിൽ പൂവാർ യൂണിറ്റ് ഓഫീസറും പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button