തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് ഗ്യാരണ്ടി നിൽക്കാൻ കേന്ദ്രം വിസമ്മതിച്ചുവെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കെ റെയില്‍ ഭാവിയിലേക്കുള്ള പദ്ധതിയാണെന്നും ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
‘നിലവിലെ റെയില്‍വേ ലൈനുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കെ റെയില്‍ ഉണ്ടാക്കുന്നില്ല, നിര്‍മാണത്തിനായി നദികളില്‍ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിക്കുമെന്നും അഞ്ച് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കേരളത്തിന് പുറത്ത് നിന്നാണ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ കൊണ്ട് വരുന്നത്’, മന്ത്രി പറഞ്ഞു.
‘ഗ്യാരണ്ടി നില്ക്കാന്‍ കേന്ദ്രം വിസമ്മതിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം തന്നെ അത് ഏറ്റെടുത്ത് മുന്നോട്ട് പോകുകയായിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ കേന്ദ്രത്തിന്റെയും പിന്തുണ ഉണ്ട്, ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട എല്ലാ തടസവും നീങ്ങി’, മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments