KottayamLatest NewsKeralaNattuvarthaNews

ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല, രാജി വെച്ചെ തീരൂ: ഗുരുതര ആരോപണങ്ങളുമായി ലീഗ് അംഗമായ പ്രസിഡന്റ്

ചില മെമ്പര്‍മാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ് ചെയ്ത തെറ്റ്

മണ്ണാര്‍ക്കാട്: ലീഗ് പ്രാദേശിക നേതാക്കള്‍ക്ക് എതിരെയും ഭരണ സമിതി അംഗങ്ങള്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉമ്മു സല്‍മ രംഗത്ത്. മുസ്‌ലിം ലീഗ് അംഗമായ പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ തന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന ആരോപണവുമായി ഉമ്മു സല്‍മ എത്തിയത്.

ബിസിനസ്‌കാരായ ചില മെമ്പര്‍മാരുടെ ബിസിനസ് മാത്രമാണ് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ മെമ്പര്‍മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ് ചില ഉദ്യോഗസ്ഥര്‍. ചില മെമ്പ ര്‍മാരുടെ അഴിമതിയെ ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍. പുരുഷാധിപത്യ സ്വഭാവങ്ങളാണ് സഹപ്രവര്‍ത്തകരായ അംഗങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

read also: 26 ലക്ഷം രൂപ തട്ടിയെടുത്തു: വ്യവസായികള്‍ക്കെതിരേ പരാതിയുമായി നടി സ്നേഹ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പോസ്റ്റ് പൂര്‍ണരൂപം

സഹപ്രവര്‍ത്തകരും… രാജി വെക്കാന്‍ പ്രസിഡന്റ് ചെയ്ത തെറ്റെന്താണെന്നു ചോദിച്ചാല്‍ അതിനു ഉത്തരമില്ല…………….

പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്‌തോ ഇല്ല, ആരുടെ അടുത്ത് നിന്നെങ്കിലും കൈക്കൂലി പ്രസിഡന്റ് വാങ്ങിച്ചോ ഇല്ല, പൊതു മുതല്‍ ദുരുപയോഗം ചെയ്‌തോ ഇല്ല, സ്വജന പക്ഷപാതം കാണിച്ചോ ഇല്ല, ഇനി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ചെയ്‌തോ ഇല്ല………………………………….

പിന്നെന്തിനാ പ്രസിഡന്റിനോട് രാജി ആവശ്യപ്പെടുന്നത്.പ്രസിഡന്റിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ വൈകി, പ്രസിഡന്റ് ഒരു പരിപാടിയില്‍ വെച്ച്‌ കണ്ടപ്പോള്‍ മിണ്ടിയില്ല………………

ബ്ലോക്കില്‍ വന്നപ്പോള്‍ മൈന്‍ഡ് ചെയ്തില്ല………

ഇതിനാണ് ബ്ലോക്ക് പ്രസിഡന്റിനെ മാറ്റുന്നത്,……….

രാജി വേണം, പ്രസിഡന്റ് സ്ഥാനം രാജി വെച്ചെ തീരൂ….

ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല……………………………………………….

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്…

ബിസിനസ്‌കാരായ ചില മെമ്ബര്‍മാരുടെ ബിസിനെസ്സ് മാത്രമാണ് അവിടെ നടക്കുന്നത്..

ഈ മെമ്ബര്‍മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും ഉണ്ടവിടെ..

ഈ മെമ്ബര്‍മാര്‍ പറഞ്ഞാല്‍ അവര്‍ ലീവെടുക്കുന്നു, ഇവര്‍ പറഞ്ഞാല്‍ അവിടെ കാര്യങ്ങള്‍ നടക്കുന്നു………………..

ചില മെമ്ബര്‍മാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ് ചെയ്ത തെറ്റ്.

പ്രസിഡന്റ് വെറും റബ്ബര്‍ സ്റ്റാമ്ബ്…

അവര്‍ പറയുന്ന സ്ഥലത്ത് ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിട്ടു കൊടുക്കുക….

ഒപ്പിട്ടു കൊടുക്കുന്ന സമയം എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ പോലും പ്രസിഡന്റിനു അധികാരമില്ല……

ഉദ്യോഗസ്ഥന്‍മാരുടെ അടുത്ത് സംസാരിക്കാന്‍ പ്രസിഡന്റിന് അനുവാദമില്ല…….

പ്രസിഡന്റ് സംസാരിച്ചാല്‍ പ്രസിഡന്റ് ധിക്കാരിയും അഹങ്കാരിയുമായി…

ജനാധിപത്യം പണാധിപത്യമായി മാറുന്ന അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button