ഇരിക്കൂർ: തെരൂർ പാലയോട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി. ഖാദറിന്റെയും വി. സക്കീനയുടേയും മകൻ ആസാദ് വളപ്പിനകത്ത് (41) ആണ് മരിച്ചത്.
ആസാദിന്റെ സഹയാത്രികൻ വെള്ളിയാംപറമ്പിലെ വിനീഷ് സാരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ എട്ടോടെ കുമ്മാനം കള്ളുഷാപ്പിന് സമീപത്ത് വെച്ചാണ് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Read Also : ക്ഷേത്രത്തിന് നേരെ ആക്രമണം : ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു
ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആസാദ് മരിക്കുകയായിരുന്നു. ഭാര്യ: സറീന (പഴയങ്ങാടി). മക്കൾ: ഷഹീൻ (12), ശാദിൻ (8). സഹോദരങ്ങൾ: ഖിഫായത്ത്, ഷഫീഖ്, ശിഹാബുദ്ദീൻ, ബദറുദ്ദീൻ, വാഹിദ, ഫാത്തിമ, മുഹമ്മദലി, മഹറൂഫ്.
Post Your Comments