
ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്ന). തമിഴ്‌നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം കാണൂരില ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊന്നത്.
Read Also : ഖത്തറിൽ പ്രാദേശിക പച്ചക്കറി വിൽപ്പന വർധിച്ചു: സഹായകമായത് ഈ പദ്ധതികൾ
യാത്രക്കിടെ കുമരേശന്‍ ബൈക്കില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് യുവതിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുമരേശന്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രദേശത്തെ മദ്യകടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി കുമരേശന്‍ സമരം ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
Post Your Comments