Latest NewsNewsIndia

അനാഥാലയത്തിലെ അന്തേവാസികളായ പെൺകുട്ടികളെ പീഡിപ്പിച്ചു: മധ്യവയസ്‌കൻ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ. അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിൻസിപ്പലുമായ ജേസുദാസ് രാജ (65)യാണ് പിടിയിലായത്. ഇയാളുടെ പീഡനം സഹിക്കാനാകാതെ പെൺകുട്ടികൾ അനാഥാലയത്തിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അറസ്റ്റിൽ നിന്നും രക്ഷപെടാൻ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. എന്നാൽ ആശുപത്രിയിലെത്തി കേസ് പരിഗണിച്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഇയാളെ 15 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

നേരത്തെ, അനാഥാലയത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായതായി ജേസുദാസ് പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികളെ കണ്ടെത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി. എന്നാൽ പെൺകുട്ടികൾ കോടതിയിൽ പീഡന വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അനാഥാലയത്തിലെ 40 കുട്ടികളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു.

ബില്ലടച്ചില്ല: മഹാരാഷ്ട്രയിലെ എണ്ണൂറോളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം വിശ്ചേദിച്ചു

ഇയാൾ തങ്ങളെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും അനാഥാലയത്തിലെ തുറസ്സായ സ്ഥലത്ത് വെച്ച് കുളിക്കാൻ ആവശ്യപ്പെട്ടുവെന്നും പെൺകുട്ടികൾ കോടതിയിൽ പറഞ്ഞു. അനാഥാലയത്തിലെ ജീവനക്കാർക്കെല്ലാം ഉടമയിൽ നിന്നും കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും കുട്ടികൾ കോടതിയിൽ വ്യക്തമാക്കി. അതേസമയം സ്ഥലത്തുള്ള ഒരു യുവാവും തന്നെ പീഡിപ്പിച്ചതായി ഒരു പെൺകുട്ടി അറിയിച്ചു. ഇയാളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അനാഥാലയത്തിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button