റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനെട്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 37 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 44 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
5,49,297 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,373 പേർ രോഗമുക്തി നേടി. 8,818 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 50 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,829,090 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.
Read Also: ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്
Post Your Comments