തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ വിഷ്ണുരാജാണ് (25) പിടിയിലായത്. ഫോർട്ട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി നിർമിച്ച് നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ച് അവിടെ നിന്ന് ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ടിൽ കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും വാഹനത്തിന്റെ ആർ.സി ബുക്കും തട്ടിയെടുക്കുകയായിരുന്നു.
Read Also : ശക്തമായ മഴയും കാറ്റും : വീട് തകർന്നു
സംഭവത്തിനുശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവിൽ കഴിയവെ ഫോർട്ട് പൊലീസ് അസിസ്റ്റൻറ് കമീഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും നാലും ആറും പ്രതികളെ ഫോർട്ട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അഞ്ചാം പ്രതിയെക്കൂടി പിടികൂടാനുണ്ട്.
ഫോർട്ട് എസ്.എച്ച്.ഒ ജെ. രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേഷ്, സി.പി.ഒമാരായ ബിനു, പ്രഫൽ, സാബു, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments