
ചേര്‍ത്തല: മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തിൽ പാഞ്ഞ വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് എസ്ഐയാണ് ആക്രമണത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടില്‍ ഷമീര്‍ മുഹമ്മദ് (29), ആവണീശ്വരം ബിബിന്‍ ഹൗസില്‍ ബിബിന്‍ രാജ് (26) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ചേർത്തല സ്റ്റേഷനുസമീപം നടന്ന ആക്രമണത്തിൽ ട്രാഫിക് എസ്.ഐ ജോസി സ്റ്റീഫനാണ് (55) മർദനമേറ്റത്. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ ജോസ് സ്റ്റീഫന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. പ്രതികൾ സഞ്ചരിച്ച ജീപ്പിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രൂപമാറ്റംവരുത്തിയ ജീപ്പിനെ കുറിച്ച് മോട്ടോര്‍ വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments