ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന സിഎജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്ത് ഓഡിറ്റിംഗിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സിഎജിയും ഗവണ്‍മെന്റും പരസ്പരം എതിരാണെന്നത് പൊതു ചിന്തയായി മാറിയിരുന്നു. എന്നാലിന്ന് ഈ ചിന്താഗതി മാറിയിരിക്കുന്നു. മൂല്യവര്‍ദ്ധനയുടെ ഒരു പ്രധാന ഭാഗമായാണ് ഇന്ന് സിഎജി റിപ്പോര്‍ട്ടിനെ പരിഗണിക്കുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
Read Also : ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്
പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, ബാങ്കിംഗ് മേഖലയില്‍ സുതാര്യത ഇല്ലാത്തതിനാല്‍ തെറ്റായ രീതികള്‍ പിന്തുടര്‍ന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫയലുകള്‍ കൊണ്ട് പരക്കം പായുന്ന തിരക്കുള്ള ഒരു വ്യക്തിയുടെ പ്രതിച്ഛായയെ സിഎജി മറികടന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആധുനികവത്കരണത്തിന്റെ കാലത്താണ് സിഎജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments