ErnakulamKeralaNattuvarthaLatest NewsNewsIndia

മറ്റുള്ളവർക്ക് ശല്യമില്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി

കൊച്ചി: മറ്റുള്ളവർക്ക് ശല്യമില്ലാത്തവിധം സ്വകാര്യ ഇടങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക തീരുമാനം. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയില്‍ ഒരാളില്‍ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാല്‍ അയാള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു.

Also Read:യുവതിക്കു ലിഫ്റ്റ് കൊടുത്തു: തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു

മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോള്‍ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താന്‍ മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. രാത്രി ഏഴു മണിയോടെയാണ് തന്നെ പൊലീസ് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പ്രതിയെ തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല, ഒപ്പം ഇത് പ്രതിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ഞാന്‍ പൊലീസുകാരോട് പറഞ്ഞു. ഇതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് പരാതിക്കാരന്‍ കോടതിയില്‍ വാദിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.

ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ച കോടതി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു സംഭവങ്ങൾ നടന്നത് എന്നതിനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി. മദ്യപിച്ചിരുന്നാൽ പോലും അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ മോശമായി പെരുമാറിയതിനോ, മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനോ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button