സിഡ്‌നി: വിമാനത്താവളത്തിൽ നഗ്നരാക്കി പരിശോധന നടത്തിയ അധികൃതർക്കെതിരെ നിയമനടപടി സ്വീകരിച്ച് വനിതകൾ. ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സ്ത്രീകളെ നഗ്നരാക്കി പരിശോധന നടത്തിയത്. 2020 ലായിരുന്നു സംഭവം. വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ആരാണെന്ന് കണ്ടെത്താനായിരുന്നു അധികൃതർ വിമാനത്തിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കിയത്.
Read Also: ഒരു പവന് അരലക്ഷം കൊടുക്കേണ്ടി വരുമോ? സ്വർണവിലയിൽ രാജ്യാന്തരവിപണി സൂചിപ്പിക്കുന്നത് ഇങ്ങനെ
സംഭവത്തിൽ പിന്നീട് ഖത്തർ ഖേദം പ്രകടിപ്പിച്ചിരുന്നു. വിചാരണ പൂർത്തിയാക്കിയ ശേഷം വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് ഖത്തർ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം സംഭവത്തിൽ പിന്നീട് തുടർന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്ന സ്ത്രീകളുടെ പരാതി. അധികൃതരുടെ അനുമതിയോടെ നടത്തിയ അതിക്രമമായിരുന്നുവെന്നാണ് സ്ത്രീകളുടെ ആരോപണം.
ഖത്തർ എയർവേയ്‌സ് വിമാനത്തിൽ കയറി യാത്രയ്ക്ക് തയ്യാറായിരിക്കുകയായിരുന്ന സ്ത്രീകളെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്ന ആംബുലൻസുകളിലേക്ക് മാറ്റി നഴ്‌സുമാർ ശാരീരിക പരിശോധന നടത്തുകയുമായിരുന്നുവെന്നാണ് പരാതി.
Read Also: മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍
Post Your Comments