PalakkadLatest NewsKeralaNattuvarthaNews

മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍

ഷൊര്‍ണൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം

പാലക്കാട് : മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ അമ്മ ദിവ്യ അറസ്റ്റില്‍. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഷൊര്‍ണൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്‌നമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.

കുട്ടികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ പരിയംതടത്തില്‍ വിനോദിന്റെ മക്കളായ അഭിനവ് (1), അനിരുദ്ധ് (4) എന്നിവരെ കൊന്നശേഷമാണ് ദിവ്യ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Read Also : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

സംഭവമറിഞ്ഞ് വിനോദിന്റെ അമ്മൂമ്മ അമ്മിണി അമ്മ(76)യും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവ സമയത്ത് വിനോദ് പുറത്തുള്ള സോഫയിലും അമ്മിണി അമ്മ തൊട്ടടുത്ത മുറിയിലും ഉറക്കത്തിലായിരുന്നു.

കുട്ടികള്‍ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. തലയിണ മുഖത്ത് അമര്‍ത്തിയാണ് കൊലനടത്തിയതെന്ന് ദിവ്യ മൊഴി നൽകിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിഷം നല്‍കിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് വ്യക്തമാകാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകണമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button