Latest NewsFootballNewsSports

തകർപ്പൻ ജയവുമായി ഇംഗ്ലണ്ട് ഖത്തറിലേക്ക്

മാഞ്ചസ്റ്റർ: ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ഹാരി കെയ്നും സംഘവും. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചാണ് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചത്. നാല് ഗോളുകൾ നേടിയ ഹാരി കെയ്നാണ്‌ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഹാരി കെയ്‌നിന്റെ നാല് ഗോളിൽ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നാണ് പിറന്നത്.

മത്സരത്തിന്റെ 39-ാം മിനിറ്റാവുമ്പോഴേക്കും ഹാട്രിക് തികയ്ക്കാൻ ഹരി കെയ്‌നിനായി. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്. പ്രതിരോധ താരം മഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. തുടർന്ന് ഫാബ്രിയുടെ സെൽഫ് ഗോളിൽ ലീഡ് ഇരട്ടിപ്പിച്ച ഇംഗ്ലണ്ട് ഹാരി കെയ്‌നിന്റെ നാല് ഗോളോടെ ആദ്യ പകുതിയിൽ തന്നെ 6 ഗോളിന് മുന്നിലെത്തി.

Read Also:- ‘മഞ്ഞപ്പിത്തം’ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!!

തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിൽ എമിൽ സ്മിത്ത് റോ, മിങ്‌സ്, ടാമി എബ്രഹാം, സാക എന്നിവരും ഇംഗ്ലണ്ടിനായി ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 68-ാം മിനിറ്റിൽ സാൻ മറീനോ താരം റോസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button