Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനേഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 55 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: പ്രേമിക്കുന്നവളോട് മിണ്ടാന്‍ പോലും പേടിച്ച്‌ നില്‍ക്കുന്ന ആണ്‍പിള്ളേരാണ് ഇന്നുള്ളതെന്നു അറിയില്ലായിരുന്നു: ഒമര്‍ ലുലു

5,49,260 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,329 പേർ രോഗമുക്തി നേടി. 8,816 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 49 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,775,580 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: വളര്‍ത്തുനായകള്‍ കടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം: ഉടമയ്ക്ക് ജാമ്യം, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button