Latest NewsKeralaNewsIndia

പ്രേമിക്കുന്നവളോട് മിണ്ടാന്‍ പോലും പേടിച്ച്‌ നില്‍ക്കുന്ന ആണ്‍പിള്ളേരാണ് ഇന്നുള്ളതെന്നു അറിയില്ലായിരുന്നു: ഒമര്‍ ലുലു

പ്ലസ്ടു ലൈഫ് ഇവിടത്തെ ഓഡിയന്‍സിന് ഒട്ടും റിലേയ്റ്റ് ചെയ്യാന്‍ പറ്റിയില്ലഎന്നതാണ് കൂടുതല്‍ ട്രോളിലും നിറഞ്ഞു നിന്ന വിഷയം.

പ്ലസ്ടു കാലത്ത്‌ഗേ കുട്ടികളുടെ പ്രണയവും സൗഹൃദവും അടയാളപ്പെടുത്തി, പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലൗ. റിലീസായി മൂന്ന് വര്‍ഷം പിന്നിടുമ്ബോഴും ട്രോളുകളിൽ ഈ ചിത്രം നിറയാറുണ്ട്

പുതുതായി ഇറങ്ങിയ ഒരു ട്രോള്‍ പങ്കുവച്ച്‌ പ്രേക്ഷകരോട് മാപ്പ് പറയുകയാണിപ്പോള്‍ സംവിധായകന്‍. പ്ലസ്ടു ജീവിതം പഴയ കാഴ്ചപ്പാടില്‍ തന്നെ വേണം എന്ന് കരുതുന്നവരാണ് ഇപ്പോഴും ഉള്ളതെന്ന് അറിയില്ലായിരുന്നുവെന്നും മല്ലൂസ് എന്നോട് ക്ഷമിക്കൂ എന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

read also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

ഒരു അടാര്‍ ലവ് ഇറങ്ങിയട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളന്‍മാര്‍ വിടാതെ ട്രെന്‍ഡിങ് ആക്കി നിര്‍ത്തുന്നതിന് നന്ദി പറയുന്നു. പിന്നെ പ്ലസ്ടു ലൈഫ് ഇവിടത്തെ ഓഡിയന്‍സിന് ഒട്ടും റിലേയ്റ്റ് ചെയ്യാന്‍ പറ്റിയില്ലഎന്നതാണ് കൂടുതല്‍ ട്രോളിലും നിറഞ്ഞു നിന്ന വിഷയം.
ബിറ്റിഎസും, ബ്ലാക്ക് പിങ്കും, ജംങ്ക് ഫുഡ്‌സും ഒക്കെ പിന്തുടരുന്ന ‘ബ്രേക്കപ്പ് ഈസ് എ വേക്കപ്പ്’ എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്ലസ്ടു ലൈഫ് എന്ന് പറഞ്ഞാല്‍ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിള്‍ ഒക്കെ ചവിട്ടി കുമാരേട്ടന്റെ കടയില്‍ നിന്ന് സര്‍ബത്തും പഫ്‌സും ഒക്കെ കടം വാങ്ങി കഴിച്ച്‌ 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, എന്തിന് പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച്‌ നില്‍ക്കുന്ന ആണ്‍പിള്ളേര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button