KozhikodeKeralaNattuvarthaLatest NewsNews

വളര്‍ത്തുനായകള്‍ കടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം: ഉടമയ്ക്ക് ജാമ്യം, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കുളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവം നടന്ന ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാൽ, തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം, നായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റ യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നല്‍കിയ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button