ThiruvananthapuramKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ഉത്തരം പറയുന്നത് ബ്രിട്ടാസ്: താങ്കളാണോ മുഖ്യമന്ത്രിയെന്ന ചോദ്യവുമായി എംപിമാര്‍

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ ഓ‍ൺലൈൻ യോഗത്തിലാണ് യുഡിഎഫ് എംപിമാർ ആരോപണം ഉന്നയിച്ചത്.

കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയാറാണെന്നും എന്നാൽ കൊണ്ടു പോകാൻ മുഖ്യമന്ത്രി തയാറല്ലെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

മുത്തലാഖ്: നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍

യോഗത്തിൽ മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ ‘താങ്കളാണോ മുഖ്യമന്ത്രി’? എന്ന ചോദ്യവും യുഡിഎഫ് എംപിമാർ ഉയർത്തി. വേഗ റെയിലിനോട് ശക്തമായ എതിർപ്പ് ഉണ്ടെന്ന് വ്യക്തമാക്കിയ എംപി മാരോട് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാർ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button