MalappuramKeralaNattuvarthaLatest NewsNews

മുത്തലാഖ്: നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍

മർദനത്തിനിരയായ ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ഭാര്യയുടെ അമ്മാവന്മാര്‍ ഉള്‍പ്പെടെ ആറു ബന്ധുക്കളാണ് പോലീസിന്റെ പിടിയിലായത്. മർദനത്തിനിരയായ ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസമാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നും കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഭാര്യ വീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. അസീബ് വഴങ്ങാത്തതിനെ തുടർന്ന് ഭാര്യയുടെ ബന്ധുക്കള്‍ ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.

വീടുകളിലും അനധികൃത സ്ഥാപനങ്ങളിലും കുട്ടികൾക്കുണ്ടാകുന്ന അപകടം: അവസരമൊരുക്കുന്നവർക്കെതിരെ നിയമനടപടിയെന്ന് മുന്നറിയിപ്പ്

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് അബ്ദുള്‍ അസീബ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button