ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വിവാദത്തിന് വമ്പൻ ട്വിസ്റ്റ് ഒരുക്കി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. കറിവെക്കാനായി വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച ഫിറോസ് മയിലിന് പകരം കോഴിക്കറി വച്ച് പുതിയ വിഡിയോ പുറത്തുവിട്ടു.
20,000 രൂപയോളം കൊടുത്താണ് മയിലിനെ വാങ്ങിയത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും വിഡിയോയിൽ ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ വ്യക്തമാക്കി.
കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
ഫിറോസ് മയിലിനെ കറി വയ്ക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ, മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്ന ഫിറോസിന്റെ പ്രഖ്യാപനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് ദേശീയതയ്ക്ക് എതിരാണെന്നും ആളുകൾ വ്യക്തമാക്കി.
Post Your Comments