അബുദാബി: ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാമെന്ന് അബുദാബി പോലീസ്. ഇതിനുള്ള സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്റഖ് ഇസ്ലാമിക് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
പിഴ ക്രെഡിറ്റ് കാർഡ് വഴി അടച്ച് രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ടു പലിശ രഹിത തവണകളായി മാറ്റാൻ അപേക്ഷ നൽകണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസ് സർവീസ് സെന്ററുകൾ വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും സേവനം പ്രയോജനപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments