Latest NewsIndiaNews

അനധികൃത ആശുപത്രികൾക്കെതിരെ വാ‌ർത്ത നൽകിയ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പാറ്റ്ന: ബിഹാറിലെ അനധികൃത ആശുപത്രികൾക്കെതിരെ ലേഖനങ്ങളെഴുതിയ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബെനിപ്പട്ടിയിലെ ലോഹിയ ചൗക്ക് സ്വദേശി ബുദ്ധിനാഥ് നാഥ് ജാ എന്ന അവിനാശ് ജാ (23) ആണ് കൊല്ലപ്പെട്ടത്. അവിനാശ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ പ്രദേശത്തെ ഏതാനും വൻകിട ആശുപത്രികളടക്കമുള്ള ആരോഗ്യകേന്ദ്രങ്ങൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഇതേതുടർന്ന് കഴിഞ്ഞ ഒൻപതാം തീയതി നാല് പേർ ചേർന്ന് അവിനാശിനെ അയാളുടെ വീടിന്റെ പരിസരത്തു നിന്ന് തട്ടികൊണ്ടുപോകുകയായിരുന്നു. അവിനാശിന്റെ മൂത്ത സഹോദരൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് അവിനാശിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ പോലീസ് കണ്ടെടുത്തത്.

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ ഡിജിപിക്ക് പരാതി

മുഖം പൂർണമായും കത്തിയ നിലയിലായിരുന്ന മൃതശരീരത്തിൽ ഉണ്ടായിരുന്ന മോതിരവും തുണിയുടെ അവശിഷ്ടവും കണ്ടിട്ടാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. ആശുപത്രികൾക്കെതിരായ ലേഖനങ്ങൾ വന്ന് തുടങ്ങിയതും നിരവധി തവണ പണം വാഗ്ദാനം ചെയ്തിട്ടും അവിനാശ് പിന്തിരിയാത്തതും ആശുപത്രി അധികൃതർക്ക് അവിനാശിനോട് വൈരാഗ്യം ഉണ്ടാക്കിയെന്ന് ബന്ധുക്കൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button