കഴക്കൂട്ടം: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ ചതുപ്പിൽ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ സ്വദേശി ഇസ്രായേലാണ് മരിച്ചത്. പതിനാറിനും പതിനെട്ടിനുമിടയ്ക്കാണ് ഇയാളുടെ പ്രായം.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിനടുത്ത് കുശമുട്ടത്തു ചതുപ്പിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിഭാഗവും പരിശോധനയ്ക്കെത്തിയിരുന്നു.
Read Also : ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : മൂന്നുപേർ അറസ്റ്റിൽ
മേല്‍ നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷണം തയാറാക്കുന്ന ആളുടെ സഹായിയായിരുന്നു ഇസ്രായേല്‍. ഇയാളെ ജോലിക്കു നിര്‍ത്തുന്നതിന് അംഗീകാരം വാങ്ങിയിരുന്നില്ല. മൂന്നു ദിവസമായി ഇസ്രായേലിനെ കാണാനില്ലായിരുന്നെന്ന് മറ്റു തൊഴിലാളികള്‍ പൊലീസിനോടു പറഞ്ഞു. എന്നാൽ ആരും പരാതി കൊടുത്തിരുന്നില്ല. അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments