നേമം: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വിളപ്പിൽശാല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ചെറുകോട് എൽ.പി സ്കൂളിന് സമീപം അജീഷ് ഭവനിൽ ഐ. ആൻറണി (47), രണ്ടാംപ്രതി കാരോട് കരുമത്തിൻമൂട് ബിനു ഭവനിൽ എ. ഭാസ്കരൻ (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിൻകര പുത്തൻ വീട്ടിൽ സി. ശശി (55) എന്നിവരാണ് പിടിയിലായത്.
വിവാഹ വാഗ്ദാനം നൽകി 34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പിൽ ശാല ഗവ. ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം യുവതി പുറത്ത് പറയുന്നത്. തുടർന്ന് ആശാ വർക്കറുടെ സഹായത്തോടെ വ്യാഴാഴ്ച യുവതി തൈക്കാട് ആശുപത്രിയിൽ തുടർചികിത്സ തേടുകയായിരുന്നു.
Read Also : സ്കൂൾ തുറന്നിട്ട് രണ്ടാഴ്ച : കോവിഡ് ബാധയെ തുടർന്ന് ജില്ലയിൽ മാത്രം അടച്ചത് ഒമ്പത് സ്കൂളുകൾ
തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി പി.എസ്. പ്രശാന്തിന്റെ നിർദേശപ്രകാരം വിളപ്പിൽ ശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു, സി.പി.ഒമാരായ സുബിൻസൺ, അരുൺ, പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘം മെഡിക്കൽ കോളജ്, മുളയറ കട്ടയ്ക്കോട് ഭാഗങ്ങളിൽ നിന്നായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments