IdukkiLatest NewsKeralaNattuvarthaNews

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയില്‍: പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം, ഡാം തുറന്നേയ്ക്കും

വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുമെന്നാണ് വിവരം. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.

Read Also : കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച: പുറത്തായ അധ്യക്ഷയെ തന്നെ മത്സരിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്

141 അടിയാണ് ഡാമില്‍ പരമാവധി സംഭരിക്കാവുന്ന റൂള്‍കര്‍വ്. 400 ഘന അടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

അതേസമയം ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രമാണ് ഉയരാനുള്ളത്. 2399.03 അടിയായാല്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജലം പുറത്തേയ്ക്ക് ഒഴുക്കും. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇരുഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button