കോട്ടയം: തിങ്കളാഴ്ച നടക്കുന്ന കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പുറത്തായ അധ്യക്ഷയെ തന്നെ മത്സരിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്. പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. അതേസമയം തെരഞ്ഞെടുപ്പില്‍ എട്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ബിജെപി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് എല്‍.ഡി.എഫ്. ആകെയുള്ള 52 സീറ്റില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനുണ്ട്. സ്വതന്ത്രയായ ബിന്‍സിയെ കൂടി കൂട്ടിയാല്‍ യുഡിഎഫിനും 22 സീറ്റുകള്‍ കിട്ടും. അടിയൊഴുക്കുകള്‍ നടന്നില്ലെങ്കില്‍ നഗരസഭ അധ്യക്ഷയെ കണ്ടെത്താന്‍ വീണ്ടുമൊരു നറുക്കെടുപ്പ് കൂടി നടത്തേണ്ടി വരും.
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.
Post Your Comments