Latest NewsNewsInternationalOmanGulf

ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

മസ്‌കത്ത്: ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒമാനിലെ ലുലു ഗ്രൂപ്പിന്റെ 28-ാമത്തെ ഹൈപ്പർമാർക്കറ്റാണിത്. ജലാൻ ബനി ബു ആലി ഗവർണ്ണർ ശൈഖ് നയിഫ് ഹമൂദ് അൽ മാമ്രിയാണ് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് എം.എ.യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Read Also: പെണ്‍കുട്ടിയോട് കൊടും ക്രൂരത, പീഡിപ്പിച്ചത് ഭര്‍തൃപിതാവും പൊലീസുകാരനും ഉള്‍പ്പെടെ 400 പേര്‍, പെണ്‍കുട്ടി ഗര്‍ഭിണി

130,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഒമാനിലെ പുതിയ ഹൈപ്പർമാർക്കറ്റ് ജലാൻ ബനി ബുആലിയിൽ ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് തയാറക്കിയ വിഡിയോ ഗാനത്തിന്റെ പ്രകാശനവും ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ നടന്നു. ലുലു ഒമാൻ ഡയറക്ടർ എ.വി. ആനന്ദ്, റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: അനധികൃത ആശുപത്രികൾക്കെതിരെ വാ‌ർത്ത നൽകിയ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button