Latest NewsJobs & VacanciesEducationCareerEducation & Career

ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം: അവസാന തീയതി നവംബര്‍ 20

വിശദവിവരങ്ങള്‍ക്കായി www.khrws.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. നവംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്കായി www.khrws.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 18, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, തിരുവനന്തപുരം ജനറല്‍ ആശുപത്രി 1, കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി 3, ഹരിപ്പാട് ഗവണ്‍മെന്റ് താലൂക്കാശുപത്രി 2, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് 3, മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് 4, പയ്യന്നൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് 2, കൂത്തുപറമ്പ് ഗവണ്‍മെന്റ് താലൂക്കാശുപത്രി 1, കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ആശുപത്രി 2. എന്നിങ്ങനെയാണ് ഒഴിവുകളുള്ള ആശുപത്രികള്‍.

Read Also : ഗ്രൂപ്പ് യോഗങ്ങള്‍ അംഗീകരിക്കില്ല, റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് മോശമായിപ്പോയി

ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II: യോഗ്യത: ബി.എസ്‌സി. എം.എല്‍.ടി./ഡി.എം.എല്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.എ.സി.ആര്‍. ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന. 45 വയസാണ് പ്രായപരിധി. ശമ്പളം: 16,000 രൂപ.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: വി.എച്ച്.എസ്.ഇ. എം. എല്‍.ടി. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.എ.സി.ആര്‍. ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 45 വയസ്. ശമ്പളം: 14,000 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button